''അതിജീവിത രക്ഷപ്പെട്ടു.. കേസ് കൊണ്ട് കുറേ സിനിമ കിട്ടിയില്ലേ''; വീണ്ടും വിവാദ പരാമർശവുമായി പി.സി ജോർജ്

കേസിന് ശേഷം വ്യക്തിജീവിതത്തിൽ പ്രശ്‌നമുണ്ടായിട്ടുണ്ടാകാം, പക്ഷെ പൊതുജീവിതത്തിൽ അവർക്ക് ഗുണമാണുണ്ടായതെന്നാണ് പി.സി ജോർജിൻറെ പരാമർശം

Update: 2022-08-11 09:19 GMT

കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് മുൻ എം.എൽ.എയും കേരള ജനപക്ഷം സെക്കുലർ ചെയർമാനുമായ പി.സി. ജോര്‍ജ്. കേസ് കൊണ്ട് ഗുണമുണ്ടായത് നടിക്ക് മാത്രമാണ്. കേസ് വന്നതിനാല്‍ നടിക്ക് കൂടുതല്‍ സിനിമകള്‍ കിട്ടിയെന്നും അവര്‍ രക്ഷപ്പെട്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

"അവർക്ക് ഒത്തിരി സിനിമാ കിട്ടുന്നുണ്ട്. പിന്നെന്താ? അവര് രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം? ഒരു പ്രശ്നവുമില്ലെന്നേ. അതിൽ കൂടുതൽ പറയാൻ പാടുണ്ടോ?" പി.സി ജോര്‍ജ് പറഞ്ഞു. താന്‍ അധികം സിനിമ കാണുന്ന ആളല്ലെന്നും അതുകൊണ്ട് അതിജീവതയെ തനിക്ക് മുൻപ് അറിയില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഈ കേസിന് ശേഷമാണ് താൻ അവരെ സിനിമയിൽ കണ്ടിട്ടുള്ളത്. വ്യക്തിജീവിതത്തിൽ പ്രശ്നം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ പൊതു ജീവിതത്തിൽ അവർക്ക് ഗുണമാണുണ്ടായതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 

Advertising
Advertising

കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് പി.സി ജോര്‍ജിന്‍റെ പരാമര്‍ശം. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് പി.സി ജോര്‍ജ് തട്ടിക്കയറുകയും ചെയ്തു. പറഞ്ഞതില്‍ പരാതിയുണ്ടെങ്കില്‍ കേസ് കൊടുത്തോളൂ എന്നും അദ്ദേഹം പ്രതികരിച്ചു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News