പങ്കാളിത്ത പെൻഷൻ പുനപ്പരിശോധനാ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഉത്തരവ്

പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്നപ്പോൾ സർക്കാർ നിയോഗിച്ച സമിതി 2021 ഏപ്രിലിലാണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പുറത്തുവിടാനോ ശിപാർശകളിൽ നടപടി സ്വീകരിക്കാനോ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല.

Update: 2022-04-12 13:56 GMT
Advertising

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പുനപ്പരിശോധനാ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. റിപ്പോർട്ട് പൊതുരേഖയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 10 ദിവസത്തിനകം റിപ്പോർട്ട് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിക്ക് നൽകണം. റിപ്പോർട്ട് പൊതുരേഖയല്ലെന്ന സർക്കാർ വാദം തള്ളിയാണ് ഉത്തരവ്.

പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്നപ്പോൾ സർക്കാർ നിയോഗിച്ച സമിതി 2021 ഏപ്രിലിലാണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പുറത്തുവിടാനോ ശിപാർശകളിൽ നടപടി സ്വീകരിക്കാനോ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. റിപ്പോർട്ട് ഹാജരാക്കാൻ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടും സർക്കാർ ഹാജരാക്കിയിരുന്നില്ല. പെൻഷൻ പദ്ധതി ഗുണഭോക്താക്കൾ വിവരാവകാശ നിയമപ്രകാരവും നിയമസഭവഴിയും റിപ്പോർട്ടിന്റെ പകർപ്പ് ചോദിച്ചെങ്കിലും സർക്കാർ നൽകിയിരുന്നില്ല. റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും നൽകാനാവില്ലെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News