അതിജീവനത്തിലേക്ക്; സ്വയം സംരംഭകരാകാനുള്ള പരിശീലനം നേടി മുണ്ടക്കൈയിലെ സ്ത്രീകള്‍

പീപ്പിള്‍സ് ഫൗണ്ടേഷനാണ് സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ പരിശീലനവും നിർദേശങ്ങളും നല്‍കിയത്

Update: 2025-02-28 01:32 GMT

കോഴിക്കോട്: സ്വയം സംരംഭകരാകാനുള്ള പരിശീലനം നേടി മുണ്ടക്കൈ ദുരിത ബാധിരായ സ്ത്രീകള്‍ . വസ്ത്ര നിർമാണ യൂണിറ്റുകളും ബാഗ് നിർമാണ യൂണിറ്റും തുടങ്ങുന്നതിനുള്ള പരിശീലനം പൂർത്തിയാക്കിയത് 30 വനിതകളാണ്. പീപ്പിള്‍സ് ഫൗണ്ടേഷനാണ് സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ പരിശീലനവും നിർദേശങ്ങളും നല്‍കിയത്.

കോഴിക്കോട്ടെ ഒരു ഫാബ്രിക് മാനുഫാക്ചറിങ് യൂണറ്റില്‍ ഇന്നലെ ഇന്‍ഡസ്ട്രിയല്‍ വിസിറ്റായിരുന്നു. മുണ്ടക്കൈ ദുരിത ബാധിതരായ ഈ സ്ത്രീകള്‍ക്ക്. സ്വയം സംരംഭം തുടങ്ങുന്നതിന്‍റെ പാഠങ്ങള്‍ പഠിച്ച ഇവർ ഇനി സംരംഭങ്ങള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. അതിന്‍റെ ഭാഗമാണ് ഈ സന്ദർശനം.

Advertising
Advertising

വസ്ത്ര നിർമാണം മാത്രമല്ല ബാങ്ക് ഇടപാടുകളും ഡിജിറ്റല്‍ മാർക്കറ്റിങ്ങും എല്ലാ വശങ്ങളും പരിശീലനത്തിന്‍റെ ഭാഗമായിരുന്നു. ചിലർ ബാഗ് നിർമാണമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ദുരിത മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണം മുന്‍നിർത്തിയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഈ പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് കളംതോട്ടെ ഇന്‍ച്ബെറി എന്ന പ്രീമിയം ഹോംവെയറാണ് ഇന്‍ഡസ്ട്രി വിസിറ്റിന് സൗകര്യമൊരുക്കിയത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News