പേരാമ്പ്ര സംഘർഷം: യുഡിഎഫ് പ്രതിഷേധ സംഗമത്തിനെതിരെ കേസ്

കണ്ടാലറിയാവുന്ന 354 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്

Update: 2025-10-12 02:09 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫിന്റെ പ്രതിഷേധ സംഗമത്തിൽ പൊലീസ് കേസെടുത്തു.കണ്ടാലറിയുന്ന 354 പേർക്കെതിരെയാണ് കേസെടുത്തത്. ന്യായവിരുദ്ധമായി സംഘം ചേർന്നു, പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു , ഗതാഗത തടസ്സം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

അതിനിടെ, ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം തുടരുംപേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ചികിത്സയിൽ തുടരുകയാണ് .കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയായ ഷാഫി ഇപ്പോൾ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിൻ്റെ മൂക്കിൻ്റെ രണ്ട് ഭാഗങ്ങളിലാണ് പൊട്ടൽ കണ്ടെത്തിയത് .  

Advertising
Advertising

പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ യുഡിഎഫും എൽഡിഎഫും കഴിഞ്ഞദിവസം വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചിരുന്നു. റാലികൾ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസ് ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. തുടർന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. കണ്ണീർവാതക പ്രയോഗത്തിനിടെയാണ് ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് വാദം. ഇത് കളവാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ലാത്തി ഉയരുന്നതും ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും അടി കൊള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. 

സംഭവത്തില്‍ ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉൾപ്പെടെ എട്ട് കോൺ​ഗ്രസ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 692 പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ഷാഫിക്ക് മർദനമേറ്റതിൽ സംസ്ഥാന വ്യാപക പ്രതിഷേധം തുടരാനാണ് കോൺഗ്രസിൻ്റെ തീരുമാനം.സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധമാണ് നടന്നത്. കോഴിക്കോട് ഉൾപ്പടെ വിവിധ ജില്ലകളിൽ രാത്രി നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. കോഴിക്കോട്ട് കമ്മീഷണർ ഓഫീസിലേക്കാണ് മാർച്ച് നടന്നത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും തൊടുപുഴയിലും നടന്ന മാർച്ചിൽ സംഘർഷമുണ്ടായി. ‌

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News