പേരാമ്പ്ര ഹലാൽ ആക്രമണം: രണ്ട് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്; വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പേരാമ്പ്രയിലെ ഹൈപ്പർമാർക്കറ്റിൽ ആക്രമണമുണ്ടായത്

Update: 2022-05-09 06:30 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് വ്യാപാര സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പ്രസൂൺ, ഹരികുമാർ എന്നിവർക്കെതിരെ കേസെടുത്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. പ്രസൂണിനെ ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ റിമാന്റിലാണ്. ഹരികുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പേരാമ്പ്രയിലെ  ബാദുഷ ഹൈപ്പർമാർക്കറ്റിൽ ആക്രമണമുണ്ടായത്.നാലംഗ സംഘം ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ഹൈപ്പർ മാർക്കറ്റിലെത്തിയത്. പിന്നീട് മടങ്ങിപ്പോയ ഇവർ ആറുമണിയോടെ വീണ്ടുമെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ സൂപ്പർമാർക്കറ്റിലെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികളും ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News