കരിപ്പൂരിലെ റിസ നിർമാണത്തിനുള്ള മണ്ണെടുപ്പിന് യുദ്ധകാലാടിസ്ഥാനത്തില്‍ അനുമതി വേണം: എം.കെ രാഘവന്‍ എംപി
കൊച്ചി, കണ്ണൂർ എയർപോർട്ടിനോട് കാണിക്കുന്ന താല്പര്യം കരിപ്പൂർ വിമാനത്താവളങ്ങത്തോടും കാണിക്കണമെന്നും എം.കെ രാഘവന്‍
Update: 2025-02-07 10:44 GMT
കോഴിക്കോട്: കരിപ്പൂരിലെ റിസ നിർമാണത്തിനുള്ള മണ്ണെടുപ്പിന് യുദ്ധകാലാടിസ്ഥാനത്തില്‍ അനുമതി വേണമെന്ന് എം.കെ രാഘവന്‍ എംപി. ദേശീയപാതക്കും റെയിൽവേക്കും നല്കിയതു പോലെ ഇളവ് നൽകണം. കൊച്ചി, കണ്ണൂർ എയർപോർട്ടിനോട് കാണിക്കുന്ന താല്പര്യം കരിപ്പൂർ വിമാനത്താവളത്തോടും കാണിക്കണമെന്നും എം.കെ രാഘവന്‍ മീഡിയവണിനോട് പറഞ്ഞു. മണ്ണെടുപ്പിനുള്ള അനുമതി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.