നവകേരള സദസ്സ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ നടത്തുന്നതിനെതിരായ ഹരജി ഇന്ന് പരിഗണിക്കും

പാർക്ക് ഡയറക്ടറോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്

Update: 2023-12-01 01:21 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സ് നടത്തുന്നതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.പാർക്ക് ഡയറക്ടറോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. പാർക്കുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകാനാണ് നിർദേശം. 

മൃഗശാലയ്ക്ക് പുറത്ത് കാർ പാർക്കിങ്ങിലാണ് പരിപാടി നടത്തുന്നതെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ കാർ പാർക്കിങ്ങും സുവോളജിക്കൽ പാർക്കിന്റെ ഭാഗമാണെന്നാണ് ഹരജിക്കാരൻ അറിയിച്ചത്. തുടർന്നാണ് പരിപാടി നടത്തിപ്പിനെ സംബന്ധിച്ചുള്ള വിശദീകരണംനൽകാൻ ഡയറക്ടറോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

Advertising
Advertising

അതേസമയം, നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയിൽ ആരംഭിക്കും. 12 മണ്ഡലങ്ങളിലായി 3 ദിവസമാണ് ജില്ലയിൽ പരിപാടി നടക്കുക. ഷൊർണൂരിലാണ് പ്രഭാത യോഗം. തുടർന്ന് തൃത്താലയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കും. ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പാലക്കാട് ജില്ലയിൽ എത്തി . ഇവരുടെ വാഹനം അതിർത്തിയിൽ എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അതേസമയം, ജില്ലയിലെ നെല്ല് കർഷകരുടെ ഉൾപ്പടെ പ്രശ്നങ്ങൾ സദസിൽ ചർച്ചയാകും. വിമത കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ് നവകേരള സദസിൽ പങ്കെടുക്കുമെന്ന്  അറിയിച്ചിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News