മന്ത്രി സജി ചെറിയാനെതിരെ കോടതിയിൽ ഹരജി

കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് ഹരജി നൽകിയത്

Update: 2022-07-06 07:01 GMT

കൊച്ചി: മന്ത്രി സജി ചെറിയാനെതിരെ കോടതിയിൽ ഹരജി. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹരജി. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് ഹരജി നൽകിയത്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണം എന്നാവശ്യമാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്.

എന്നാൽ തൽക്കാലം രാജിവെക്കേണ്ടന്നാണ് മന്ത്രിയുടെ തീരുമാനം.  'എന്തിന് രാജി വെക്കണം? ഇന്നലെ എല്ലാം പറഞ്ഞതല്ലേ.. ബാക്കി പറയേണ്ടവർ പറയും'- മന്ത്രി പറഞ്ഞു. എന്നാൽ മന്ത്രി രാജി വെക്കുമോ എന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു. എല്ലാ ദിവസവും അവയിലബിൾ സെക്രട്ടേറിയറ്റ് ചേരുന്നതാണ്. രാജിക്കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല. പ്രതിപക്ഷ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News