അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി

ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബുഎം ജേക്കബാണ് ഹരജി നൽകിയത്

Update: 2023-05-30 11:09 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി:അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബുഎം ജേക്കബാണ് ഹരജി നൽകിയത്.

അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം,ആവശ്യമായ ചികിത്സ നൽകണം തുടങ്ങിയവയാണ് ഹരജിയിലെ പ്രധാന ആവശ്യം. അരിക്കൊമ്പന്റെ തുമ്പിക്കൈക്ക് പരിക്കേറ്റെന്ന് മാധ്യമ വാർത്തകളിൽ നിന്ന് അറിഞ്ഞു. ആനയുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ കോടതി ഇടപെടണമെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. കുങ്കി ആനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ മാറ്റാൻ തമിഴ്‌നാട് വനംവകുപ്പ് ശ്രമം നടത്തുന്നുണ്ട്. ഈ സമയത്ത് അരിക്കൊമ്പന് അപകടം പറ്റാൻ സാധ്യത ഉള്ളതിനാൽ ഹൈക്കോടതി ഉടൻ ഇടപെടണമെന്നും കേരള വനം വകുപ്പിന് ചുമതല കൈമാറണമെന്നും ഹരജിയിലുണ്ട്. ഹരജി നാളെ ജസ്റ്റിസ് ജയശങ്കരൻനമ്പ്യാരുടെ ബെഞ്ച് പരിഗണിച്ചേക്കും.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News