പേര് 'ശ്രീജേഷ്' എന്നാണോ? പെട്രോള്‍ സൗജന്യം!

തിരുവനന്തപുരം കാഞ്ഞിരംപാറയിലെ ഇന്ത്യന്‍ ഓയിലിന്‍റെ ഹരേകൃഷ്ണ ഫ്യൂവല്‍സാണ് വേറിട്ട ഓഫറുമായി എത്തിയത്

Update: 2021-08-12 07:38 GMT

ഒളിമ്പിക്സില്‍ സ്വര്‍ണ നേട്ടം കരസ്ഥമാക്കിയ നീരജ് ചോപ്രയോടുള്ള ആദര സൂചകമായി സൗജന്യ പെട്രോള്‍ പ്രഖ്യാപിച്ച വാര്‍ത്ത വൈറലായിരുന്നു. ഇപ്പോഴിതാ ഹോക്കിയിലെ ശ്രീജേഷിന്‍റെ വെങ്കല വിജയത്തിന്‍റെ സന്തോഷത്തില്‍ വേറിട്ട ഓഫറുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ പെട്രോള്‍ ഉടമ.

തിരുവനന്തപുരം കാഞ്ഞിരംപാറയിലെ ഇന്ത്യന്‍ ഓയിലിന്‍റെ ഹരേകൃഷ്ണ ഫ്യൂവല്‍സാണ് വേറിട്ട ഓഫറുമായി എത്തിയത്. ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതാണ് ഓഫര്‍. ആഗസ്ത് 31 വരെയാണ് ഓഫര്‍. പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പരസ്യം സത്യമാണോ എന്നറിയാന്‍ നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്ന് പമ്പുടമ പറയുന്നു. 

നീരജ് എന്നു പേരുള്ളവര്‍ക്ക് 501 രൂപയുടെ പെട്രോളാണ് ഗുജറാത്ത് നേത്രാങ്ക് നഗരത്തിലെ എസ്.പി പെട്രോളിയം പമ്പ് പ്രഖ്യാപിച്ചത്. പേര് നീരജാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കാണിക്കുന്നവര്‍ക്കെല്ലാം 501 രൂപയ്ക്ക് വരെ സൗജന്യമായി പെട്രോള്‍ നല്‍കും. ആഗസ്ത് 8,9 തിയതികളിലായിരുന്നു ഓഫര്‍. രണ്ടു ദിവസം കൊണ്ട് മുപ്പതിലേറെ നീരജുമാരെത്തി ഓഫര്‍ സ്വന്തമാക്കിയിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News