വിവാദ ഫോൺ സംഭാഷണം: ജലീൽ വീട്ടിലെത്തി മാപ്പപേക്ഷിച്ചു; പറയാനുള്ളത് അന്വേഷണ കമ്മീഷനോട് പറയാമെന്ന് പാലോട് രവി

ശബ്ദരേഖ പുറത്ത് വിട്ടതിലാണ് ജലീല്‍ മാപ്പ് പറഞ്ഞത്

Update: 2025-07-31 04:57 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഫോൺ സംഭാഷണ വിവാദത്തിൽ ജലീലിന് പറയാനുള്ളത് അന്വേഷണ കമ്മീഷനോട് പറയാമെന്ന് തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്‍റ് പാലോട് രവി. ശബ്ദരേഖ പുറത്തുവിട്ടതിൽ വീട്ടിലെത്തി ജലീൽ മാപ്പപേക്ഷിച്ചപ്പോഴാണ് പാലോട് രവിയുടെ പ്രതികരണം. മുൻകൂട്ടി അറിയിക്കാതെയാണ് പാലോട് രവിയെ സന്ദർശിക്കാൻ ജലീൽ എത്തിയത്.ശബ്ദരേഖ പുറത്ത് വിട്ടതിലാണ് ജലീല്‍ മാപ്പ് പറഞ്ഞത്. 

പാലോട് രവിയുടെ രാജിയില്‍ കലാശിച്ച ഫോണ്‍ സംഭാഷണ ചോര്‍ച്ച  കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷിക്കുന്നത്.വിവാദ ഫോണ്‍ സംഭാഷണം ചോര്‍ന്നത് എങ്ങനെയെന്നും അതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷിക്കുക. 

Advertising
Advertising

അതിനിടെ, തിരുവനന്തപുരം ഡിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനായി എന്‍.ശക്തന്‍ കഴിഞ്ഞദിവസം ചുമതലയേറ്റിരുന്നു. ചടങ്ങില്‍ പാലോട് രവിയും പങ്കെടുത്തിരുന്നു.  

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News