'പിണറായി വിജയൻ സൈക്കോപ്പാത്ത്, പൊലീസ് നടപ്പാക്കിയത് സി.പി.എം ക്വട്ടേഷൻ'; കെ.സുധാകരന്‍

കൊലയാളിയുടെ മനസ്സാണ് പിണറായി വിജയനെന്നും സുധാകരന്‍ പറഞ്ഞു

Update: 2023-12-24 09:22 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊലയാളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.കൊലയാളിയുടെ മനസ്സാണ് പിണറായി വിജയന്.. പിണറായിയിലെ സൈക്കോപാത്തിനെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും സുധാകരൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ചരിത്രത്തിലെ ആദ്യ സംഭവമാണ് ഇന്നലെയുണ്ടായത്. പ്രകോപനമില്ലാതെയായിരുന്നു പൊലീസ് നടപടി. കറുത്ത കൊടി കാണിച്ചാൽ ഇത്രയധികം ചെയ്യണോ? എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര ഭയപ്പാട്? കേസെടുത്ത് ഭയപ്പെടുത്താനോ ബോംബ് പൊട്ടിച്ച് പേടിപ്പിക്കാനോ നോക്കണ്ടെന്നും സുധാകരൻ  പറഞ്ഞു.

'സി.പി.എമ്മിന്റെ ക്വട്ടേഷനാണ് പൊലീസ് നടപ്പിലാക്കിയത്. ഗുണ്ടകളാണ് കുട്ടികളെ അടിച്ചത്. നവകേരളാ സദസ്സിൽക്കൂടി മുഖ്യമന്ത്രി ആരെന്ന് ജനങ്ങൾക്ക് മനസ്സിലായി. നിയമവാഴ്ച തകർന്നതിൽ ജുഡീഷൻ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ഡി.ജി.പി നോക്കു കുത്തിയാണ്. ആ കസേരിയലിരിക്കാൻ ഡി.ജി.പിക്ക് യോഗ്യതയില്ല..'..കെ.സുധാകരൻ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News