മാസപ്പടി: തന്റെ പേര് ഉണ്ടാവില്ല; എല്ലാ ആരോപണങ്ങൾക്കും മറുപടി പറഞ്ഞിട്ടുണ്ട് - മുഖ്യമന്ത്രി

കേരളത്തിലെ സഹകരണമേഖലയെ ലക്ഷ്യമിട്ട് ചില ശക്തികൾ നേരത്തെ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2023-09-19 13:31 GMT
Advertising

തിരുവനന്തപുരം: മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റിൽ തന്റെ പേര് ഉണ്ടാകില്ലെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. പി.വി എന്ന ചുരുക്കപ്പേര് തനിക്ക് മാത്രമല്ല ഉള്ളത്. കേന്ദ്ര ഏജൻസികളുടെ വാക്കുകേട്ട് മാധ്യമങ്ങൾ ഊഹിക്കുകയാണ്. നിയമപ്രകാരമുള്ള ബാധ്യതകൾ നിറവേറ്റിയിട്ടുണ്ട്. പിണറായി വിജയനെ അടിച്ചുതാഴ്ത്താനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈൻ ലോൺ ആപ്പുകളെ നിയന്ത്രിക്കുന്നതിന് പ്രാഥമിക നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണ്. അംഗീകാരമില്ലാത്ത ആപ്പുകൾ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഇടപെടണം. ഇത്തരം ആപ്പുകൾ വഴി ലോൺ എടുക്കുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ബോധവത്കരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് മാത്രമല്ല, എല്ലാവരുടെയും ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സഹകരണ മേഖലയെ ഉന്നമിട്ട് ചില ശക്തികൾ നേരത്തെ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News