'ആ പൂതിയൊന്നും ഏശില്ല'; കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ആരും വിശ്വസിക്കില്ല: മുഖ്യമന്ത്രി

യു.ഡി.എഫിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം സ്വന്തം കയ്യിലിരിപ്പാണ്. അതിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2023-05-06 15:49 GMT

തിരുവനന്തപുരം: കേരളമാണ് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അതിൽ താൻ തൃപ്തനല്ല, അഴിമതിയില്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിന് വേണ്ടത്. നാടിന്റെ പൊതുവായ പുരോഗതിയാണ് സർക്കാർ ലക്ഷ്യം. ജനങ്ങളെ മുന്നിൽക്കണ്ടുള്ള പ്രവർത്തനരീതി ഉദ്യോഗസ്ഥർക്ക് വേണം. ദുരാരോപണങ്ങൾ ഉന്നയിച്ച് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ നിറം കെടുത്താനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എല്ലാ വികസനവും തടയുന്നതിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഒരേ മാനസികാവസ്ഥയാണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക എന്നിവയാണ് ഇരുകൂട്ടരുടെയും പരിപാടി. പക്ഷേ ഒന്നും ഏൽക്കുന്നില്ല. യു.ഡി.എഫ് സംസ്‌കാരത്തിലല്ല എൽ.ഡി.എഫ് നിൽക്കുന്നത്. കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ല. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News