കോൺഗ്രസ് ഒരുകാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ല: മുഖ്യമന്ത്രി

ഈ കാലത്ത് ഇടതുപക്ഷത്തിനും സിപിഎമ്മിനും വലിയ ഉത്തരവാദിത്തമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു

Update: 2026-01-19 13:20 GMT

കൊല്ലം: കോൺഗ്രസ് ഒരുകാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  നമ്മുടെ രാജ്യം പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോവുന്ന കാലമാണിത്. ഈ കാലത്ത് ഇടതുപക്ഷത്തിനും സിപിഎമ്മിനും വലിയ ഉത്തരവാദിത്തമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'മത നിരപേക്ഷതയാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തിൻ്റെ പൊതു സ്വഭാവം കളഞ്ഞുകുളിക്കാനുള്ള ശ്രമം നടക്കുന്നു. മതനിരപേക്ഷത വലിയ ഭീഷണി നേരിടുന്നു. മതനിരപേക്ഷത ആർഎസ്എസ് അം​ഗീകരിച്ചിരുന്നില്ല. ഈ രാഷ്ട്രം ഒരു മത രാഷ്ട്രം ആവണമെന്നാണ് അവർ ആ​ഗ്രഹിച്ചത്.' മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടു. ഒരു കോൺ​ഗ്രസ് നേതാവിൻ്റെ പ്രസം​ഗത്തിൽ നെഹ്റുവിൻ്റെ രക്തമാണ് തങ്ങളിൽ ഒഴുകുന്നതെന്നാണ്. എന്നാൽ കോൺ​ഗ്രസിൻ്റെ പ്രധാനമന്ത്രി നരസിംഹറാവുവിനെയാണ് എല്ലാവരും ഓർത്തത്. അദ്ദേഹത്തിൻ്റെ കാലത്താണ് ബാബരി മസ്ജിത് തകർക്കപ്പെട്ടത്. അന്ന് മതനിരപേക്ഷ വാദികളായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉൾപ്പെടെ നരസിംഹ റാവുവിനെ വിളിച്ചു. പരിധിക്ക് പുറത്തായിരുന്നു. ബാബരി മസ്ജിദ് പൂർണമായും തകർക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തെ ഫോണിൽ കിട്ടിയത്.  മസ്ജിദ് തകർത്തത് സംഘ്പരിവാറാണ്. എന്നാൽ അതിന് നിസംഗതയോടെ നിന്ന് എല്ലാ ഒത്താശയും ചെയ്തത് കോൺഗ്രസ് ആണെന്നും മുഖ്യമന്ത്രി.

കോൺഗ്രസ് ഒരുകാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ല. കോൺഗ്രസ് എപ്പോഴും വർഗീയതയുമായി സന്ധി ചെയാൻ ആണ് ശ്രമിച്ചിട്ടുള്ളത്. കോൺഗ്രസിന് അറിയപ്പെടുന്ന ഒട്ടേറെ നേതാക്കൾ ബിജെപിയുടെ നേതാക്കളാണ് ഇപ്പോൾ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വലിയ ഒഴുക്ക് നടക്കുന്നു. വർഗീയ നിലപാട് സ്വീകരിക്കുന്ന സംഘപരിവാർ നേതാക്കളെ പോലെ സമാന നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് നേതാക്കളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News