തലശ്ശേരി കലാപത്തിൻ്റെ സൂത്രധാരന്മാരില്‍ ഒരാൾ പിണറായി വിജയനെന്ന് കെ.എം ഷാജി

തലശ്ശേരിയില്‍ സിപിഎം ആസൂത്രിതമായി നടത്തിയതാണ് കലാപം. പിണറായി വിജയന് എന്ത് യോഗ്യതയാണ് തലശ്ശേരി കലാപത്തിനെപ്പറ്റി പറയാനെന്നും കെ.എം ഷാജി ചോദിച്ചു

Update: 2026-01-19 13:48 GMT

കോഴിക്കോട്: തലശ്ശേരി കലാപത്തിൻ്റെ സൂത്രധാരന്മാരില്‍ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് നേതാവ്‌ കെ.എം ഷാജി.

'തലശ്ശേരിയില്‍ സിപിഎം ആസൂത്രിതമായി നടത്തിയതാണ് കലാപം. പിണറായി വിജയന് എന്ത് യോഗ്യതയാണ് തലശ്ശേരി കലാപത്തിനെപ്പറ്റി പറയാനെന്നും'- കെ.എം ഷാജി ചോദിച്ചു. കുന്നമംഗലത്ത് മുസ്‌ലിം ലീഗ് ജനപ്രതിനിധികൾക്കുള്ള സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിൽ നിൽക്കുന്നതിനെക്കാൾ വരുമാനം ജയിലിലാണിപ്പോള്‍. സുഹൃത്തുക്കൾക്കും മകൾക്കും മരുമകള്‍ക്കും മുഖ്യമന്ത്രിക്കും തന്നെ ജയിലിൽ പോകുമ്പോൾ കിട്ടേണ്ട തുകയാണ് സർക്കാർ വർധിപ്പിച്ചതെന്നും കെ.എം.ഷാജി പറഞ്ഞു. 

ബാലനും ജയിലിൽ പോകാൻ തയ്യാറാണെന്ന് പറയുന്നു. മൂത്തു നരച്ച് എ.കെ ബാലനു ബുദ്ധി കുറവായിരിക്കുന്നുവെന്നും കെ.എം ഷാജി പറഞ്ഞു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News