സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗം ബിജെപിയിൽ

AIYF ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ പി.അരുണാണ് പാർട്ടി വിട്ടത്

Update: 2026-01-19 13:47 GMT

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗം ബിജെപിയിൽ. AIYF മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ പി.അരുണാണ് ബിജെപിയിൽ ചേർന്നത്. പ്രാദേശിക നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായാണ് പാർട്ടി വിട്ടത്. തന്നെ പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും താൻ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടെത്തുകയാണെന്നും അരുൺ പറഞ്ഞു. ഇനി ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വണ്ടൂർ മണ്ഡലത്തിൽ 18-ാം വാർഡിൽ എൽഡിഎഫിന്റെ സ്ഥാനാർഥിയായി തോറ്റയാളാണ് അരുൺ. 60, 70 വോട്ടുകൾക്ക് ജയിക്കാനും തോൽക്കാനും സാധ്യതയുള്ള ഒരു വാർഡിൽ 300ൽ പരം വോട്ടുകൾക്ക് തോറ്റത് തന്നെ വിഷമിച്ചുവെന്നും അരുൺ മീഡിയവണിനോട് പറഞ്ഞു.

ഇക്കാര്യം ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുമുള്ള പ്രതികരണവുമുണ്ടായില്ലെന്നും അരുൺ പറഞ്ഞു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ കുപ്രചരണങ്ങൾ അഴിച്ചുവിടുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നതായും ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്ക് പോകുന്നതെന്നും അരുൺ വിശദീകരിച്ചു. നിലവിൽ അരുൺ ബിജെപിയിൽ അംഗത്വമെടുത്തു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News