സംഘ്പരിവാർ തിട്ടൂരം കേരളത്തിൽ നടക്കില്ല, അവർ ഭയപ്പെടുന്നതെല്ലാം ഇവിടുത്തെ പാഠപുസ്തകത്തിലുണ്ടാവും: മുഖ്യമന്ത്രി

'തീവ്രവാദ ക്യാമ്പിലേക്ക് പോയ മകന്റെ മയ്യത്ത് കാണേണ്ട എന്ന് പറഞ്ഞ ഉമ്മമാരുടെ നാടാണിത്'

Update: 2023-05-13 15:22 GMT
Editor : abs | By : Web Desk
Advertising

സംഘ്പരിവാർ ഭയപ്പെടുന്ന എല്ലാകാര്യങ്ങളും അവരുടെ തീട്ടൂരം അനുസരിച്ച് കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് മാറ്റാൻ പോവുന്നില്ല, അതെല്ലാം കേരളത്തിൽ പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പടെ 387 സ്വാതന്ത്രസമര നായകരുടെ പേരുകൾ വെട്ടിമാറ്റുന്നു, നെഹ്‌റുവിനെയും ഗാന്ധിയെയും മൗലാനാ അബ്ദുൽ കലാമിനെയും മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കുകയാണ്. സംഘപരിവാർ മൂഢ സ്വർഗത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെക്കുറിച്ച് മോശമായ ചിത്രം അവതരിപ്പിക്കുന്നതിന് ഒരു കൂട്ടർ നിരന്തരമായി ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി നുണകൾ നിരന്തരം ആവർത്തിച്ചാവർത്തിച്ച് സത്യമാണെന്ന് ധരിപ്പിക്കുകയാണ്. അതിനായി കലാരൂപങ്ങളെ പോലും ദുരുപയോഗം ചെയ്യുന്നു. ജാതിമത സംഘർഷം ഇല്ലാതെ സമാധാനമായി പുലരുന്ന നാടാണ് നമ്മുടേത് അതിലാണ്

'അവിടെ വിദ്വേഷത്തിന്റെ വിത്ത് പാകാൻ ശ്രമിക്കുന്നത്. എന്നാൽ അത്തരം നീക്കങ്ങൾ നടത്തുന്നവർ ഒരു കാര്യം തിരിച്ചറിയാതെ പോയിട്ടുണ്ട്. തീവ്രവാദ ക്യാമ്പിലേക്ക് പോയ മകന്റെ മയ്യത്ത് കാണേണ്ട എന്ന് പറഞ്ഞ ഉമ്മമാരുടെ നാടാണ്, പള്ളിക്കും അമ്പലത്തിനും ഒരേ മതിൽ പങ്കിടുന്ന നാടാണ് കേരളം. ഇതൊന്നും പിടിക്കാത്തവരാണ് ഏതുവിധേനയും വർഗീയ ധ്രുവീകരണ സൃഷ്ടിച്ച് ലാഭം കെയ്യാൻ ശ്രമിക്കുന്നത്'- മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ ധ്രുവീകരണമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. ജമ്മുകാശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞു, പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്നു. ചർച്ചയില്ലാതെ കാർഷിക രംഗത്ത് കരി നിയമങ്ങൾ കൊണ്ട് വന്നു ഏക സിവിൽ കോഡിലേക്ക് നീങ്ങാൻ പോകുന്നു. മതനിരപേക്ഷ ഇന്ത്യയിൽ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാമെന്ന നിലവന്നു പിന്നാലെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കും ഇതിൽ പ്രത്യേക ജാഗ്രത പാലിക്കണം. രാജ്യത്തിൻറെ പൊതു അവസ്ഥയെക്കുറിച്ച് ശുഭസൂചന വന്ന ദിവസമാണിന്ന്. സംഘപരിവാറിന്റെ ഹുങ്കിന് കനത്ത തിരിച്ചടിയേറ്റു. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ ഐക്യത്തോടെയും ഒരുമയോടെയും നിന്നാൽ നേരിടാം എന്നതാണ് ഇതിന്റെ സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News