'ഇടത് ഭരണം വെച്ച് പിണറായി സംഘ്‌പരിവാർ അജണ്ട നടപ്പാക്കുന്നു'- എസ്‌ഡിപിഐ

ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും എസ്‌ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്‌ദുൽ ഹമീദ് പറഞ്ഞു

Update: 2024-10-28 12:15 GMT
Editor : banuisahak | By : Web Desk

കോഴിക്കോട്: സംഘ്‌പരിവാർ പ്രചരിപ്പിക്കുന്ന അടിസ്ഥാനമില്ലാത്ത കാര്യങ്ങൾക്ക് മുഖ്യമന്ത്രി ശക്തി പകരുകയാണെന്ന് എസ്‌ഡിപിഐ.  ഇടത് ഭരണം വെച്ച് പിണറായി സംഘ്‌പരിവാർ അജണ്ട നടപ്പാക്കുന്നു. ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും എസ്‌ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്‌ദുൽ ഹമീദ് പറഞ്ഞു.

എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഭീകരരാണ്, അന്താരാഷ്ട്ര ഭീകരലോബി ബന്ധം ഉള്ളവരാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിഎസ് അച്യുതാനന്ദൻ്റെ മുൻ പ്രസ്‌താവന വെച്ചാണ് സംഘ്‌പരിവാർ കേരള സ്റ്റോറി നിർമിച്ചത്. കേരളത്തിൽ ഇടത് ഭരണം വെച്ച് പിണറായി സംഘ്‌പരിവാർ അജണ്ട നടപ്പാക്കുകയാണെന്നും എസ്‌ഡിപിഐ ആരോപിച്ചു. 

Advertising
Advertising

പുലി ആയി നിന്നിരുന്ന പിണറായി അജിത് കുമാറിൻ്റെ മുമ്പിൽ ഇപ്പൊൾ എലി ആയി നിൽക്കുന്നത് മടിയിൽ കനം ഉള്ളത് കൊണ്ടാണ്. മുഖ്യമന്ത്രി വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ കുരുതി കൊടുക്കുകയാണെന്നും അബ്‌ദുൽ ഹമീദ് പറഞ്ഞു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News