2026ൽ മെസ്സി വന്നില്ലെങ്കിലും യുഡിഎഫ് വരും: പി.കെ ഫിറോസ്
സെമി ഫൈനൽ മത്സരത്തിൽ എൽഡിഎഫിന് റെഡ് കാർഡ് ലഭിച്ചെന്ന് ഫിറോസ് പ്രതികരിച്ചു
Update: 2025-12-13 09:06 GMT
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മിന്നും വിജയത്തിൽ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. സെമി ഫൈനൽ മത്സരത്തിൽ എൽഡിഎഫിന് റെഡ് കാർഡ് ലഭിച്ചെന്നാണ് ഫിറോസ് പറയുന്നത്. 2026ൽ മെസ്സി വന്നില്ലെങ്കിലും യുഡിഎഫ് വരുമെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് യുഡിഎഫ് നേടിയത്. നാല് കോർപറേഷനുകൾ യുഡിഎഫ് നേടിയപ്പോൾ ഒരിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയും ഭൂരിപക്ഷം നേടി. കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളാണ് യുഡിഎഫ് നേടിയത്. കോഴിക്കോട് യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് എൻഡിഎക്കാണ് ജയം.