മുന്‍ ഹരിത നേതാക്കളുടെ പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു

സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്

Update: 2021-11-04 07:45 GMT
Advertising

മുൻ ഹരിത നേതാക്കളുടെ പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെനവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്ക്ലാസ് കോടതി യിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്ത്രീകള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുന്നയിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നവാസ് മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്.

ഹരിത നേതാക്കളുടെ പരാതിയില്‍  കഴിഞ്ഞ സെപ്റ്റംബറില്‍ പി.കെ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തത് വിട്ടയച്ചിരുന്നു .എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് 10 ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വനിതാ കമ്മീഷന്‍റെ നിര്‍ദേശപ്രകാരം ആഗസ്റ്റ് 17നാണ് വെള്ളയില്‍ പൊലീസ് ഹരിതാ നേതാക്കളുടെ പരാതിയില്‍ കേസെടുത്തത്. വെള്ളയില്‍ സ്റ്റേഷനില്‍ വനിതാ പൊലീസുകാരില്ലാത്തതിനാല്‍ കേസ് പിന്നീട് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റ് ചെയ്ത് അല്‍പസമയത്തിനകം തന്നെ നവാസിന് ജാമ്യം ലഭിച്ചിരുന്നു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News