യുഡിഎഫ് നഗരസഭയുടെ വേദിയിൽ സിപിഎമ്മിനെ വിമർശിച്ച് പി.കെ ശശി

വെള്ള കുപ്പായം അണിഞ്ഞ് പരിപാടിക്ക് ശശിയെ വി.കെ ശ്രീകണ്ഠനും സ്വാഗതം ചെയ്തു

Update: 2025-07-12 01:25 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട്: യുഡിഎഫ് നഗരസഭയുടെ വേദിയിൽ സിപിഎമ്മിനെ വിമർശിച്ച് കെടിഡിസി ചെയർമാനും സിപിഎം നേതാവുമായ പി.കെ ശശി. താൻ നഗരസയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിന് ആർക്കാണിത്ര ബേജാറെന്ന്  ശശി ചോദിച്ചു. വെള്ള കുപ്പായം അണിഞ്ഞ് പരിപാടിക്ക് ശശിയെ വി.കെ ശ്രീകണ്ഠനും സ്വാഗതം ചെയ്തു.

യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനത്തിൽ പി.കെ ശശി പങ്കെടുക്കുന്നതിനെ സിപി എം നേരത്തെ വിമർശിച്ചിരുന്നു. ഇതിന് അതെ വേദിയിൽ അദ്ദേഹം സിപി എം നേതാക്കൾക്ക് മറുപടി നൽകി. നഗരസഭയുടെ അഴിമതി മറക്കനാണ് ശശിയെ പരിപാടിക്ക് ക്ഷണിച്ചത് എന്ന ഡിവൈഎഫ് ഐയുടെ പരാമർശത്തിന് കഴുത്തോളം ചെളിയിൽ മുങ്ങി നിൽക്കുന്നവർ മറ്റുഉള്ളവരുടെ കുപ്പായത്തിലെ ചെളിയെ വിമർശിക്കുകയാണെന്ന് ശശി പറഞ്ഞു. ശശിയുടെ വെള്ള കുപ്പായത്തെ കുറിച്ച് പറഞ്ഞ് ശശിയെ കോൺഗ്രസിലേക്ക് പരോക്ഷമായി വി.കെ ശ്രീകണ്ഠൻ എംപി ക്ഷണിച്ചു.

Advertising
Advertising

എൻ.ഷംസുദീൻ എംഎൽഎയും ശശിയുടെ വെള്ളകുപ്പായത്തെ പുകഴ്ത്തി . വികസന കാര്യത്തിൽ പി.കെ ശശിയുടെ പിന്തുണ ഉണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . ജില്ലാ നേതൃത്വത്തിൻ്റെ നിർദേശ പ്രകാരം സിപിഎം നേതാക്കളും ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. നഗരസഭയുടെ പരിപാടിയിൽ ശശി പങ്കെടുത്തതോടെ സിപിഎമ്മും ശശിയും തമ്മിൽ കൂടുതൽ അകലുകയും യുഡിഎഫും ശശിയും അടുക്കുകയും ചെയ്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News