പന്തളത്ത് മനുഷ്യനും കൃഷിക്കും ഭീഷണിയായി പ്ലേഗ് പുഴു ശല്യം

തോട്ടമേഖലകളില്‍ കണ്ടു വരുന്ന 'ട്രയാക്കോളാ പ്ലേഗ്യാറ്റ' എന്ന പ്ലേഗ് പുഴുവിന്‍റെ ശല്യമാണ് പന്തളം തെക്കേക്കര പഞ്ചായത്തിന് തലവേദനയാകുന്നത്

Update: 2021-07-24 06:40 GMT
Editor : ijas

പത്തനംതിട്ട പന്തളത്ത് മനുഷ്യനും കൃഷിക്കും ഭീഷണിയായി പ്ലേഗ് പുഴു ശല്യം. പുഴു ശല്യത്തെ തുടര്‍ന്ന് തെക്കേക്കര പഞ്ചായത്തിലെ പുന്നക്കൂന്ന് കോളനിയില്‍ 10 ലേറെ കുടുംബങ്ങള്‍ വീട് വിട്ടു. വീടുകളില്‍ മടങ്ങിയെത്താന്‍ നടപടി സ്വീകരിക്കണമെന്നും പ്രശ്നത്തിന് ശ്വാശത പരിഹാരം വേണമെന്നുമാണ് കോളനി വാസികളുടെ ആവശ്യം.

Full View

തോട്ടമേഖലകളില്‍ കണ്ടു വരുന്ന 'ട്രയാക്കോളാ പ്ലേഗ്യാറ്റ' എന്ന പ്ലേഗ് പുഴുവിന്‍റെ ശല്യമാണ് പന്തളം തെക്കേക്കര പഞ്ചായത്തിന് തലവേദനയാകുന്നത്. പഞ്ചായത്തിലെ പുന്നക്കുന്ന് പട്ടികജാതി കോളനിയിലാണ് ആദ്യം പുഴുവിന്‍റെ സാന്നിധ്യം കണ്ടെത്തിയതെങ്കിലും പിന്നീട് മറ്റ് സ്ഥലങ്ങളിലും പുഴു ശല്യം രൂക്ഷമായതായാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ഷിക വിളകളും മറ്റു പച്ചിലകളും ആഹാരമാക്കുന്ന പുഴുക്കള്‍ മനുഷ്യര്‍ക്കും മൃഗങ്ങളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് പുന്നക്കുന്ന് കോളനിയിലെ 10 ലേറെ കുടുംബങ്ങള്‍ ഇതിനോടകം ബന്ധു വീടുകളിലേക്ക് താമസം മാറി. എന്നാല്‍ കുടിവെള്ളത്തില്‍ പോലും പുഴുക്കളെ കണ്ടെത്തിയതോടെ പ്രദേശവാസികളൊന്നാകെ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

കൃഷി വകുപ്പും പഞ്ചായത്തും ചേര്‍ന്ന് വിദഗ്ധരെയെത്തിച്ച് ഇതിനോടകം പ്രദേശത്ത് ഒന്നിലേറെ പരിശോധനനകള്‍‌ നടത്തിയെങ്കിലും ഇതുമൂലമൂണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായിട്ടില്ല. അതേസമയം പ്ലേഗ് പുഴുക്കള്‍ മനുഷ്യന് ഭീഷണിയല്ലെന്നും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇതിനു മുന്‍പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് കൃഷി വകുപ്പിന്‍റെ വിശദീകരണം.

Tags:    

Editor - ijas

contributor

Similar News