പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എസ്എഫ്‌ഐ ആത്മാർഥതയുണ്ടെങ്കിൽ എംഎസ്എഫിനൊപ്പം സമരം ചെയ്യണം: പി.കെ നവാസ്

വിഷയത്തിൽ നടപടി കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്

Update: 2024-06-21 11:24 GMT
പി കെ നവാസ് 

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എസ്എഫ്‌ഐ നിലപാട് ശരിയല്ലെന്ന് വിമർശിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ആമസോൺ കാടുകളിൽ തീപിടുത്തം ഉണ്ടായാൽ സമരം ചെയ്യുന്ന എസ്എഫ്‌ഐ മൂന്നാം അലോട്ട്‌മെന്റിന് ശേഷവും നിവേദനം നൽകി നടക്കുകയാണ്. ആത്മാർഥതയുണ്ടെങ്കിൽ അവർ എംഎസ്എഫിനൊപ്പം സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഉടൻ നടപടി കണ്ടില്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് ഉൾപ്പെടെ സമരം നടത്തുമെന്നും നവാസ് പറഞ്ഞു.

നാളെ നടക്കേണ്ടിയിരുന്ന സാങ്കേതിക സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എസ്എഫ്‌ഐക്ക് വേണ്ടിയാണെന്നും തോൽക്കുമെന്ന് ഉറപ്പായതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നും നവാസ് ആരോപിച്ചു. നീറ്റ്-നെറ്റ് വിഷയത്തിൽ തിങ്കളാഴ്ച്ച ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് എംഎസ്എഫ് മാർച്ച് നടത്തുന്നുണ്ട്.

Full View

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News