ബസ് കാത്തുനിന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചുവെന്ന് പരാതി

പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു

Update: 2022-10-17 08:03 GMT

മലപ്പുറം: കിഴിശ്ശേരിയിൽ പ്ലസ്‌വൺ വിദ്യാർഥിക്ക് പൊലീസില്‍ നിന്നും ക്രൂരമർദനമേറ്റതായി പരാതി. വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കെ ആണ് പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘം വിദ്യാർഥിയെ മർദിച്ചത് . ഹൃദയ സംബന്ധമായ അസുഖമുള്ള മൊറയൂർ സ്വദേശിയായ വിദ്യാർഥി മർദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടി. പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

കുഴിമണ്ണ ഗവ. ഹയർസെക്കന്‍ഡറി സ്‌കൂൾ വിദ്യാർഥിക്കാണ് ക്രൂര മർദനമേറ്റത് . ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ആക്രമണത്തിന് പിന്നിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്നും പരാതിയിൽ നടപടി സ്വീകരിക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു .ആക്രമണത്തിരയായ കുട്ടി മാനസികമായി തകർന്ന അവസ്ഥയിലാണ്. സ്‌കൂളിലേക്ക് പോകാൻ താല്പര്യമില്ലാതായെന്നും ബന്ധുക്കൾ പറഞ്ഞു .

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News