കിഴിശേരിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം; പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി കുടുംബം

Update: 2022-10-20 15:49 GMT
Editor : banuisahak | By : Web Desk
Advertising

മലപ്പുറം: കിഴിശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി കുടുംബം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും ബന്ധുക്കൾ പരാതി നൽകി.

അതേസമയം, കേസിൽ ഉൾപ്പെട്ട എടവണ്ണ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൽ ഖാദറിനെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക് സ്ഥലംമാറ്റും. കേസിൽ കോഴിക്കോട് ജോലിചെയ്യുന്ന മറ്റൊരു  പൊലീസ് ഉദ്യോഗസ്ഥനെതിരെയും കുടുംബം പരാതി നൽകിയിരുന്നു. മഫ്തിയിലുണ്ടായ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.

വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റോപ്പിൽ എത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചത്. കുഴിമണ്ണ ഗവ. ഹയർസെക്കന്‍ഡറി സ്‌കൂൾ വിദ്യാർഥിക്കാണ് ക്രൂര മർദനമേറ്റത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News