തൃശൂരില്‍ വിദ്യാര്‍ഥിനിയെ അച്ഛന്‍റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

രണ്ടു മാസം മുൻപ് നടന്ന സംഭവം പെൺകുട്ടി അധ്യാപികയോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

Update: 2022-08-16 10:21 GMT

തൃശൂർ പുന്നയൂർകുളത്ത് വിദ്യാർഥിനിയെ അച്ഛന്‍റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് രണ്ടു തവണ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിലായി. വിവരം പുറത്ത് പറയാതിരുന്ന മാതാപിതാക്കൾക്കെതിരെയും കേസെടുത്തേക്കും.

കഞ്ചാവ് വില്പനക്കാരനായ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളും ഇടപാടുകാരുമായ മൂന്നു പേർ ചേർന്നാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ മെയ് മാസത്തിൽ പിതാവിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവം നടന്നത്. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്തതിനാൽ പെൺകുട്ടിയെ സംരക്ഷിക്കണമെന്ന് പറഞ്ഞു ഏല്പിച്ച സുഹൃത്തുക്കൾ തന്നെ ക്രൂരകൃത്യം നടത്തുകയായിരുന്നു. അമ്മയോട് പെൺകുട്ടി വിവരം പറഞ്ഞെങ്കിലും അവർ പുറത്തറിയിക്കാതെ മൂടിവെച്ചു. ഇതോടെ കഴിഞ്ഞ ജൂൺ മാസത്തിലും പ്രതികൾ കുട്ടിയെ ബലാത്സംഗം ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപിക വിവരം ചോദിച്ചറിയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു

Advertising
Advertising

കേസ് രജിസ്റ്റർ ചെയ്ത വടക്കേകാട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പ്രതികളായ മറ്റ് രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും കൂടുതൽ പ്രതികൾ ഉണ്ടോയെന്നു പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News