ആറ് മാസം മുന്‍പ് കാണാതായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആരുടെയോ പ്രേരണ കൊണ്ട് ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നും സംഭവത്തിന് പിന്നിൽ ആരോ പ്രവർത്തിച്ചിട്ടുണ്ടെന്നും അമ്മ ആരോപിച്ചു

Update: 2021-09-16 05:05 GMT
Editor : Dibin Gopan | By : Web Desk

പ്ലസ്‌വൺ വിദ്യാര്‍ഥിയെ ആൾതാമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആറുമാസങ്ങള്‍ക്ക് മുന്‍പ് കാണാതായ തൃശൂർ ചേറ്റുവയിലുള്ള സനോജ്-ശിൽപ ദമ്പതികളുടെ മകൻ അമൽകൃഷ്ണയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാർച്ച് പതിനെട്ടിന് വാടാനപ്പള്ളിയിൽ വെച്ച് കാണാതായ അമൽ കൃഷ്ണയുടെ മൃതദേഹം തളിക്കുളം ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിന് സമീപത്തുള്ള ആൾതാമസമില്ലാതിരുന്ന വീട്ടിൽ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അമല്‍ കൃഷ്ണയുടെ അമ്മ ശില്‍പ ആവശ്യപ്പെട്ടു. ആരുടെയോ പ്രേരണ കൊണ്ട് ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നും സംഭവത്തിന് പിന്നിൽ ആരോ പ്രവർത്തിച്ചിട്ടുണ്ടെന്നും അമ്മ  ആരോപിച്ചു.

Advertising
Advertising

അതേസമയം, പഠിക്കാന്‍ മിടുക്കനായിരുന്ന അമലിന് സ്‌കോളര്‍ഷിപ്പായി പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ ലഭിച്ചിരുന്നെന്നും ഇതില്‍ പത്തായിരത്തിലധികം രൂപ ഓണ്‍ലൈന്‍ ഗെയിം കളിക്കാനായി ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Full View





Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News