പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരില്‍

ഉച്ച കഴിഞ്ഞ് 2 മണിയോടെ സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻകാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികൾ

Update: 2024-01-02 01:16 GMT

നരേന്ദ്ര മോദി

തൃശൂര്‍: ബി.ജെ.പി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിലെത്തും. ഉച്ച കഴിഞ്ഞ് 2 മണിയോടെ സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻകാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികൾ. കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവ.കോളജിലെ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡു മാർഗം സ്വരാജ് റൗണ്ടിലെ ജില്ലാ ജനറൽ ആശുപത്രി പരിസരത്തെത്തും.

ജില്ലാ ജനറൽ ആശുപത്രി മുതൽ നായ്ക്കനാൽ വരെയാണ് സ്വരാജ് റൗണ്ടിൽ റോഡ് ഷോ. 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിൽ 2 ലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് മോദി തൃശൂരിലെത്തുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News