പരാതിയുമായി 16 വിദ്യാർഥികൾ; കരുളായിയിൽ അധ്യാപകനെതിരെ പോക്‌സോ കേസ്

വല്ലപ്പുഴ സ്വദേശിയും കരുളായിയിൽ സ്‌കൂൾ അധ്യാപകനുമായ നൗഷാർ ഖാനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയത്.

Update: 2023-08-08 12:14 GMT

മലപ്പുറം: കരുളായിയിൽ സ്‌കൂൾ അധ്യാപകൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളുടെ കൂട്ടപ്പരാതി. വല്ലപ്പുഴ സ്വദേശിയും കരുളായിയിൽ സ്‌കൂൾ അധ്യാപകനുമായ നൗഷാർ ഖാനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയത്. സ്‌കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നുപരിശോധിച്ചപ്പോഴാണ് 16 പീഡനപരാതികൾ ലഭിച്ചത്. എല്ലാം നൗഷാർ ഖാനെതിരെയായിരുന്നു.

സ്‌കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൂക്കോട്ടുംപാടം പൊലീസ് അധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ ഒരു വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 20ന് അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഈ വിദ്യാർഥി നൽകിയ മൊഴി.

പൊലീസ് കേസെടുത്തതോടെ അധ്യാപകനായ നൗഷാർ ഖാൻ ഒളിവിൽ പോയി. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News