മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിച്ചു; രണ്ടുപേർ അറസ്റ്റിൽ

വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി, സഞ്ചു എന്നിവരാണ് പിടിയിലായത്

Update: 2022-12-01 02:56 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി, സഞ്ചു എന്നിവരാണ് പിടിയിലായത്. സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം ജംഗ്ഷനു സമീപം നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ ബൈക്ക് പ്രതികൾ മോഷ്ടിച്ചത്. തുടർന്ന് തുമ്പയിൽ എത്തിയ ഇവർ റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ സ്വർണ്ണമാലയും കവർന്നു.

സമാന രീതിയിൽ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പോലീസ് അന്വേഷണം. പിന്നീട് സി.സി.ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞു. പേട്ട, വഞ്ചിയൂർ, വലിയതുറ, തമ്പാനൂർ, ഫോർട്ട് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിൽ പ്രതികളാണിവർ. ഒന്നാം പ്രതിയായ അനൂപ് ആന്റണി മുൻപ് രണ്ടു തവണ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്ന് ഇരുവരെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News