മുതലപ്പൊഴിയിൽ വീണ്ടും പ്രതിസന്ധി; ഡ്രഡ്ജർ പ്രവർത്തിപ്പിക്കാൻ വിമുഖതയെന്ന് പരാതി
പരാതി പുറത്ത് വന്നതിന് പിന്നാലെ പഴയ ഓപ്പറേറ്ററുടെ നേതൃത്വത്തിൽ ഡ്രഡ്ജിങ് വീണ്ടും ആരംഭിച്ചു
Update: 2025-06-07 13:27 GMT
തിരുവനന്തപുരം: മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് വീണ്ടും പ്രതിസന്ധിയിലായതോടെ ഡ്രഡ്ജർ ഓപ്പറേറ്റർക്കെതിരെ പരാതിയുമായി ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഡ്രഡ്ജർ പ്രവർത്തിപ്പിക്കാൻ ഓപ്പറേറ്ററും നടത്തിപ്പുകാരനും വിമുഖത കാണിക്കുന്നു എന്നാണ് പരാതി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കഠിനംകുളം പൊലീസിലാണ് പരാതി നൽകിയത്.
മറ്റൊരു ഓപ്പറേറ്ററെ ഇന്ന് എത്തിച്ചെങ്കിലും സൂപ്പർവൈസർ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്. പരാതി പുറത്ത് വന്നതിന് പിന്നാലെ പഴയ ഓപ്പറേറ്ററുടെ നേതൃത്വത്തിൽ തന്നെ ഡ്രഡ്ജിങ് വീണ്ടും ആരംഭിച്ചു. കാലാവസ്ഥ പ്രതികൂലമായതോടെ ഡ്രഡ്ജിങ് ഏറെ നാളായി നിർത്തിയിരിക്കുകയായിരുന്നു.