തിരുവനന്തപുരത്ത് വൻ ചാരായവേട്ട; 149 ലിറ്റർ വാറ്റ് ചാരായവും, 39 ലിറ്റർ വൈനും പിടിച്ചെടുത്തു
കാട്ടുപന്നിയെ വേട്ടയാടാൻ സൂക്ഷിച്ചിരുന്ന വെടിമരുന്നും കണ്ടെടുത്തു
Update: 2025-02-20 09:42 GMT
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വൻ ചാരായവേട്ട. 149 ലിറ്റർ വാറ്റ് ചാരായവും, 39 ലിറ്റർ വൈനും പിടിച്ചെടുത്തു. വലിയമല പനയ്ക്കോട് സ്വദേശി ഭജൻ ലാലിനെ റൂറൽ SP യുടെ സ്പെഷ്യർ ഡാൻസാഫ് ടീം പിടികൂടി. കാട്ടുപന്നിയെ വേട്ടയാടാൻ സൂക്ഷിച്ചിരുന്ന വെടിമരുന്നും കണ്ടെടുത്തു. ഭജൻ ലാലിന്റെ വീടിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അറകൾക്ക് ഉളളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. വലിയമല പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നു.