'ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ..'; ഇൻസ്റ്റ​ഗ്രാമിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവ് അറസ്റ്റില്‍

ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന പൊലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയണ്

Update: 2021-05-05 13:08 GMT

ഇൻസ്റ്റ​ഗ്രാമിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം പൊലീസ് കഴിഞ്ഞ ദിവസം യുവാവിനെതിരെ കേസെടുത്തിരുന്നു. 'ലിജോസ് സ്ട്രീറ്റ് റൈഡര്‍ 46' എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയിലൂടെ പെണ്‍കുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനാണ് കേസ്. കർണാടകയിലെ ഹൊസൂരിൽ നിന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന പൊലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയണ്. പൊലീസിനെതിരെ യുവാവ് ഇന്‍സ്റ്റഗ്രാം ലൈവില്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. 'ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ..'എന്ന തലക്കെട്ടിൽ കേരളപൊലീസിന്റെ ഫേസ്ബുക്ക് പേജിലെ വീഡിയോയാണ് വൈറലാകുന്നത്.

Advertising
Advertising

പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോള്‍ അധിക്ഷേപിക്കുകയും പിന്നീട് ഇയാൾ ലൈവ് വീഡിയോ ചെയ്ത് തെറിവിളിക്കുകയും അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും ഇവരുടെ ഇന്‍സ്റ്റഗ്രാം ഇൻബോക്സിലേക്ക് സഭ്യമല്ലാത്ത ശബ്ദസന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. സംഭവം വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News