ടി.എൻ പ്രതാപൻ എംപിക്കെതിരെ വ്യാജ വാർത്ത; യൂട്യൂബർക്കെതിരെ കലാപശ്രമത്തിന് കേസ്

തൃശൂർ എംപി ടി.എൻ പ്രതാപൻ നൽകിയ പരാതിയിലാണ് കേസ്

Update: 2024-02-03 14:16 GMT
Advertising

തൃശൂർ: സാമൂഹ്യ മാധ്യമങ്ങൾ വഴി ടി.എൻ പ്രതാപൻ എംപിക്കെതിരെ വ്യാജ വാർത്ത നൽകിയ യൂട്യൂബർക്കെതിരെ പൊലീസ് കലാപശ്രമത്തിന് കേസെടുത്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസ്. തൃശൂർ എംപി ടി.എൻ പ്രതാപൻ നൽകിയ പരാതിയിലാണ് യൂട്യൂബറായ വിപിൻ ലാലിനെതിരെ ഐപിസി 153 (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പൊലീസ് ആക്ട് 120(o) എന്നീ വകുപ്പുകൾ പ്രകാരം തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്. വർഗീയ പരാമർശം നടത്തിയതിനും മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസ്.


ചാനലിൽ നിരന്തരമായി ഇല്ലാ കഥകൾ പ്രചരിപ്പിച്ച് തൃശൂർ എംപിയെ ജനങ്ങളുടെ മുന്നിൽ വർഗീയതയുടെ ആളായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News