വമ്പന്‍ ട്വിസ്റ്റ്, ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് മർദ്ദനമേറ്റതായ പരാതി വ്യാജമെന്ന് പൊലീസ്

മുടി മുറിച്ചതിൻ്റെ പേരിൽ വീട്ടിൽ നിന്ന് ശകാരം ഭയന്നാണ് മർദ്ദന പരാതി ഉന്നയിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

Update: 2022-05-30 16:02 GMT
Editor : ijas

തൃശ്ശൂര്‍: ചാലക്കുടി മേലൂരിൽ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് മർദ്ദനമേറ്റതായ പരാതി വ്യാജമെന്ന് പൊലീസ്. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് പെൺകുട്ടിയെ മർദ്ദിച്ച് മുടിമുറിച്ചെന്നായിരുന്നു പരാതി. മുടിമുറിച്ചത് സുഹൃത്തായ പെൺകുട്ടിയായിരുന്നെന്ന് പരാതിക്കാരി വെളിപ്പെടുത്തി. മുടി മുറിച്ചതിൻ്റെ പേരിൽ വീട്ടിൽ നിന്ന് ശകാരം ഭയന്നാണ് മർദ്ദന പരാതി ഉന്നയിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞു കഴിയുകയായിരുന്നു. അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പമാണ് പെണ്‍കുട്ടി നിലവില്‍ താമസിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛൻ പറഞ്ഞയച്ചവരാണ് മർദ്ദിച്ചതെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം ആരോപിച്ചിരുന്നത്.

Police say complaint of harassment of seventh class student is false

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News