അടി തുടരുന്നു; എംവിഡി വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്, എംവിഐ ഒളിവില്‍

പൊലീസ് ജീപ്പിന് ഇന്‍ഷുറന്‍സില്ലെന്ന് ആരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടതോടെയാണ് ഇരു വകുപ്പുകളും തമ്മില്‍ അടി തുടങ്ങിയത്

Update: 2026-07-10 11:25 GMT

തൃശൂര്‍: പൊലീസ് ജീപ്പിന് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടതിന് പിന്നാലെ ഇരുവകുപ്പുകളും തുടങ്ങിയ അടി തുടരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട എംവിഐ പി.വി ബിജു ഒളിവില്‍ തുടരുകയാണ്.

പൊലീസ് ജീപ്പിന് ഇന്‍ഷുറന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടതോടെയാണ് ഇരു വകുപ്പുകളും തമ്മില്‍ അടി തുടങ്ങിയത്. വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി ബിജു 4000 രൂപ പിഴയിട്ടത്. പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.

Advertising
Advertising

എന്നാല്‍, ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പിഴയിടുകയായിരുന്നെന്ന് പൊലീസ് ആരോപിച്ചു. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് രേഖകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എംവിഐയുടെ സ്വകാര്യ വാഹനത്തിന് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ വടക്കാഞ്ചേരി പൊലീസ് പുറത്തുവിട്ടു.

പിന്നാലെയാണ് എംവിഐ പി.വി ബിജുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പരിശോധനയുമായി ബന്ധപ്പെട്ട വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുവഴി പൊലീസിനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News