'യൂത്ത് കോൺഗ്രസുകാരെ തല്ലാനും കൊല്ലാനും നടന്ന ഡിവൈഎഫ്‌ഐക്കാരൻ മന്ത്രിയുടെ സ്റ്റാഫിൽ'; പരാതിയുമായി യൂത്ത് കോൺഗ്രസ്

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് പറഞ്ഞു

Update: 2026-07-11 06:10 GMT

പാലക്കാട്: മന്ത്രി തുളസിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ്. ഡിവൈഎഫ്‌ഐ പ്രവർത്തകനെ മന്ത്രിയുടെ ഡ്രൈവർ ആക്കിയെന്നാണ് ആരോപണം. തല്ലുകൊണ്ടവരെയും സമരം ചെയ്തവരെയും പരിഗണിച്ചില്ല. ഇപ്പോൾ ഡിവൈഎഫ്‌ഐക്കാരൻ വന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറയുകയാണ്. ജില്ലയിലെ ഒരാളെ പോലും മന്ത്രിയുടെ സ്റ്റാഫിലേക്ക് പരിഗണിച്ചില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് പറഞ്ഞു.

കഴിഞ്ഞ 10 വർഷം സമരം ചെയ്ത് 10-30 കേസുകളുള്ള യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുണ്ട്. അവരെയൊന്നും പരി​ഗണിക്കാതെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ സ്റ്റാഫിൽ നിയമിക്കുന്നത്. മന്ത്രി അറിഞ്ഞാണോ നിയമനം എന്ന് പറയാനാവില്ല. എന്ത് തന്നെയായാലും തിരുത്തണമെന്നും അനീഷ് ആവശ്യപ്പെട്ടു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News