പെൺകുട്ടികളെ ശല്യം ചെയ്യാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം

ഒരു പൊലീസുകാരന്റെ കാലൊടിഞ്ഞു

Update: 2022-03-16 02:12 GMT

കൊല്ലം കടയ്ക്കലിൽ ഉത്സവസ്ഥലത്ത് പെൺകുട്ടികളെ ശല്യം ചെയ്യാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. സംഘർഷത്തിൽ ഒരു പൊലീസുകാരന്റെ കാലൊടിഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പന്ത്രണ്ടാം തിയ്യതി കടയ്ക്കൽ തിരുവാതിര മഹോത്സവത്തിന്റെ തിരക്കിനിടയിൽ പന്തളം മുക്ക് സ്വദേശി കിട്ടു എന്നു വിളിക്കുന്ന വിപിൻ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു. പെൺകുട്ടികൾ പരാതി പറഞ്ഞതിനെ തുടർന്ന് പൊലീസ് ഇയാളെ അന്വേഷിച്ചെത്തിയപ്പോള്‍ ഇയാൾ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ മണിയാർ പൊലീസ് ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ റോണി എബ്രഹാമിന്റെ ഇടത് കാലിന്റെ മുട്ടിന്റെ ചിരട്ട പൊട്ടുകയും കാലൊടിയുകയും ചെയ്തു. കൂടുതൽ പൊലീസെത്തിയാണ് വിപിനെ കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ റോണി എബ്രഹാമിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Advertising
Advertising

പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും വിപിനെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News