തദ്ദേശ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാർട്ടികളുടെ യോഗം ബുധനാഴ്ച ചേരും

ദേശീയ, സംസ്ഥാന രാഷ്ട്രീയകക്ഷികളുടെ ഒരു പ്രതിനിധിക്ക് യോഗത്തില്‍ പങ്കെടുക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

Update: 2025-10-26 10:43 GMT

തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ യോഗം ബുധനാഴ്ച ചേരും. ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം. ഒക്ടോബര്‍ 29 ന് രാവിലെ 11 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ ഹാര്‍മണി ഹാളിലാണ് യോഗം ചേരുക.

അതേ സമയം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.84 കോടി വോട്ടർമാരാണുള്ളത്. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം 1,34,294 വോട്ടർമാരുടെ വർധനവുണ്ടായിട്ടുണ്ട്. പ്രവാസി വോട്ടർ പട്ടികയിൽ ആകെ 2,798 പേരാണ് ഇടം നേടിയത്.

കരട് വോട്ടർപട്ടിക സംബന്ധിച്ച് ഒക്ടബോർ 14 വരെ ലഭിച്ച അപേക്ഷകൾക്കും ആക്ഷേപങ്ങൾക്കും ശേഷമുള്ള അന്തിമ വോട്ടർപട്ടികയാണ് കമ്മീഷൻ ഇന്നലെ രാത്രി പത്തരയോടെ പ്രസിദ്ധീകരിച്ചത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതടക്കം ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നു. വോട്ടർ പട്ടിക സംബന്ധിച്ച പൂർണ വിവരങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക അന്തിമമായതോടെ നവംബർ ആദ്യ ആഴ്ചയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News