സംസ്ഥാനത്ത് കനത്ത പോളിങ്; 31.06 ശതമാനം പിന്നിട്ടു

20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്

Update: 2024-04-26 06:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി 12 മണി കഴിഞ്ഞപ്പോള്‍ പോളിങ് ശതമാനം 31.06 കടന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 33.18 ശതമാനമാണ് ഇവിടുത്തെ പോളിങ്. പൊന്നാനിയാണ് ഏറ്റവും കുറവ്. 27.20 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്.

20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.

മണ്ഡലം തിരിച്ചുള്ള പോളിങ്

1. തിരുവനന്തപുരം-30.59

2. ആറ്റിങ്ങല്‍-33.18

3. കൊല്ലം-30.86

4. പത്തനംതിട്ട-31.39

5. മാവേലിക്കര-31.46

6. ആലപ്പുഴ-32.58

7. കോട്ടയം-31.39

8. ഇടുക്കി-31.16

9. എറണാകുളം-30.86

10. ചാലക്കുടി-32.57

11. തൃശൂര്‍-31.35

12. പാലക്കാട്-32.58

13. ആലത്തൂര്‍-30.92

14. പൊന്നാനി-27.20

15. മലപ്പുറം-29.11

16. കോഴിക്കോട്-30.16

17. വയനാട്-31.74

18. വടകര-29.53

19. കണ്ണൂര്‍-31.82

20. കാസര്‍ഗോഡ്-31.14

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News