പ്രകോപന മുദ്രാവാക്യം: പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹ്‌യ തങ്ങൾ കസ്റ്റഡിയിൽ

പി.എഫ്.ഐ ജനമഹാസമ്മേളനത്തിന്റെ സെക്രട്ടറി ആയിരുന്നു യഹ്‌യ തങ്ങൾ. രാവിലെ എട്ട് മണിയോടെ യഹ്‌യ തങ്ങളെ കുന്നംകുളം സ്‌റ്റേഷനില്‍ നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

Update: 2022-05-29 07:05 GMT

ആലപ്പുഴ: പ്രകോപന മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹ്‌യ തങ്ങൾ കസ്റ്റഡിയിൽ. തൃശൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പി.എഫ്.ഐ ജനമഹാസമ്മേളനത്തിന്റെ സെക്രട്ടറി ആയിരുന്നു യഹ്‌യ തങ്ങൾ. രാവിലെ എട്ട് മണിയോടെ യഹ്‌യ തങ്ങളെ കുന്നംകുളം സ്‌റ്റേഷനില്‍ നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുപോയി. 

സംഭവത്തിൽ കുട്ടിയുടെ പിതാവ് അഷ്‌കർ ഉൾപ്പെടെയുള്ള നാലുപേരുടെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ സമ്മേളനത്തിനെത്തിച്ച പി.എഫ്.ഐ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ , മരട് ഡിവിഷൻ സെക്രട്ടറി നഹാസ് എന്നിവരും അറസ്റ്റിലായി. ഇവരെ  മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും. 

More To Watch:

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News