'ഒരുപാട് പേർക്ക് പ്രചോദനം, ഉത്തരവാദിത്തമുള്ള ഭരണം' പിണറായിയെ പ്രശംസിച്ച് പ്രകാശ് രാജ്

സംസ്ഥാനത്ത് ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്

Update: 2021-05-08 03:57 GMT

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തമിഴ് നടൻ പ്രകാശ് രാജിന്റെ ട്വീറ്റ്. സംസ്ഥാനത്ത് ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജ് മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്.

ഉത്തരവാദിത്വമുള്ള ഭരണമാണിതെന്നും ഒരുപാട് പേർക്കുള്ള മാതൃകയാണ് ഈ സർക്കാരെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ട്വീറ്റ് റീഷെയർ ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ പ്രശംസ.

Advertising
Advertising

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെയ് 8 മുതല്‍ 16 വരെ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ ആണെങ്കിലും ആവശ്യക്കാര്‍ക്ക് ആഹാരം വീട്ടിലെത്തിച്ച് നല്‍കുമെന്നും അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.

ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടികൾ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും. മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News