മരിച്ചുകിടക്കുന്നുവെന്ന് അർധരാത്രി ഫോൺകോൾ; പ്രവീണും ഗായത്രിയും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ

ഇന്നലെ ഉച്ചയോടെയാണ് ഗായത്രിയും പ്രവീണും തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള ഹോട്ടലിൽ മുറിയെടുത്തത്

Update: 2022-03-06 03:47 GMT
Editor : abs | By : Web Desk

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. മരിച്ച കാട്ടാക്കട സ്വദേശിനി ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് ഗായത്രി മരിച്ച വിവരം ഹോട്ടൽ ജീവനക്കാർ അറിഞ്ഞത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് ഗായത്രിയും കൊല്ലം പരവൂർ സ്വദേശിയായ പ്രവീണും തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള ഹോട്ടലിൽ മുറിയെടുക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇരുവരും. അതിനിടെ പ്രവീൺ പുറത്തുപോയത് ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല. രാത്രി പന്ത്രണ്ടു മണിയോടെ ഹോട്ടലിലെ ലാൻഡ് ഫോണിലേക്ക് ഗായത്രി മരിച്ചതായുള്ള വിളി വരികയായിരുന്നു. ഈ സമയത്താണ് പ്രവീൺ മുറിയിലില്ലെന്ന് ജീവനക്കാർ അറിയുന്നത്. പ്രവീണിന്റെ സുഹൃത്തെന്ന് പറഞ്ഞ് വിളിച്ചയാളാണ് മുറിയിൽ ഗായത്രി മരിച്ചു കിടക്കുകയാണ് എന്ന വിവരം അറിയിച്ചത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി.

Advertising
Advertising

പ്രവീണിനായി അന്വേഷണം ആരംഭിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും തമ്പാനൂർ സി.ഐ എസ്.സനോജ് പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് നേരത്തെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. 

Full View

Summary: The woman was found dead in a hotel room in Thampanoor. Police have intensified their search for Praveen, who had booked a room with Gayatri, a resident of Kattakada. The hotel staff came to know about Gayatri's death around 12 pm on Saturday night. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News