തൃശൂരിൽ ഗർഭിണിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം വീടിന് പുറകിലെ കോൺക്രീറ്റ് കാനയിൽ

ആറ് മാസം മുമ്പാണ് ഷാരോണും അർച്ചനയും തമ്മിലുള്ള വിവാഹം നടന്നത്

Update: 2025-11-26 16:25 GMT

തൃശൂർ: തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ. മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യ അർച്ചനയാണ്(20) മരിച്ചത്.

വൈകീട്ട് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നി​ഗമനം. ഷാരോണിൻ്റെ സഹോദരിയുടെ കുട്ടിയെ അംങ്കനവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിൻ്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. കേസിൽ അർച്ചനയുടെ ഭർത്താവ് ഷാരോണെ കസ്റ്റഡിയിലെടുത്തു.

ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News