'രണ്ടാമത് ഗർഭിണിയായത് ഭർത്താവിന് ഇഷ്ടമായില്ല'; തൃശൂരിൽ യുവതി ജീവനൊടുക്കി,ഭര്‍ത്താവ് അറസ്റ്റില്‍

സംഭവത്തിൽ ഭർത്താവിനേയും ഭാര്യാമാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു

Update: 2025-07-30 09:25 GMT
Editor : Lissy P | By : Web Desk

തൃശൂർ: വെള്ളാംങ്ങല്ലൂരിൽ ഭർതൃപീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി ജീവനൊടുക്കി. നെടുങ്കോണം സ്വദേശി നൗഫലിൻറെ ഭാര്യ ഫസീലയാണ് (23) മരിച്ചത്. സംഭവത്തിൽ ഭർത്താവിനേയും ഭാര്യാമാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് ഇരിങ്ങാലക്കുട കരുമാത്ര സ്വദേശി നൗഫലും മാതാവ് റംലത്തും. പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ഫസീല. ഗാർഹിക പീഡനം , ആത്മഹത്യ പ്രേരണ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നത്

ഇരിങ്ങാലക്കുട പോലീസ് ഇരുവരെയും ചോദ്യം ചെയ്യുന്നുർന്നാണ് ഭർത്താവിനെ കേസെടുത്തത്. രണ്ടാമത് ഗർഭിണിയായത് ഭർത്താവിനും വീട്ടുകാർക്കും ഇഷ്ടമായില്ലെന്നും ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും ഭർതൃ മാതാവ് ഉപദ്രവിച്ചെന്നുമടക്കം ഫസീല വീട്ടുകാർക്ക് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. താൻ മരിക്കുകയാണെന്നും ഇല്ലെങ്കിൽ ഇവരെന്നെ കൊല്ലുമെന്നും ഫസീല ഉമ്മക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News