ശബരിമല ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു

മന്ത്രി വി.എൻ വാസവനും രാഷ്‌ട്രപതിക്കൊപ്പം ദർശനം നടത്തിയിരുന്നു

Update: 2025-10-22 07:26 GMT
Editor : Lissy P | By : Web Desk

സന്നിധാനം: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി.വാവര് നടയിലും രാഷ്ട്രപതി ദര്‍ശനം നടത്തി.   മന്ത്രി വി.എൻ വാസവനും രാഷ്‌ട്രപതിക്കൊപ്പം ദർശനം നടത്തിയിരുന്നു.

കേരള പൊലീസിന്റെ ഗൂർഘാ വാഹനങ്ങളിലാണ് രാഷ്ട്രപതി സന്നിധാനത്ത് എത്തിയത്. കാലാവസ്ഥ പ്രതിസന്ധിയെ തുടർന്ന് പ്രമാടത്താണ് രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിറങ്ങിയത് .നേരത്തെ നിലക്കലില്‍ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പമ്പാ സ്നാനത്തിന് പകരം കാൽ കഴുകി ശുദ്ധി വരുത്താൻ ത്രിവേണി പാലത്തിന് സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

അതിനിടെ,രാഷ്ട്രപതി എത്തിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നസംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിജിപി പറഞ്ഞു.യാത്രാ പദ്ധതി മാറ്റിയത് രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങാനുള്ള തീരുമാനമെടുത്തത് എയർഫോഴ്സാണെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നതിന് പിന്നാലെ പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്ടര്‍ തള്ളിനീക്കിയത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News