ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 41 പേർക്ക് പരിക്കേറ്റു

ഒരാളുടെ നില ഗുരുതരമാണ്

Update: 2023-06-16 06:23 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: ഷൊർണ്ണൂർ കൂനത്തറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു.അപകടത്തില്‍  41 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസും ഗുരുവായൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

ഒരു ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. സുകളുടെ മുൻഭാഗത്തിരുന്നവർക്കാണ് കൂടുതലും പരിക്കേറ്റിട്ടുള്ളത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News