പ്രഫ. അഹമ്മദ് ഇസ്മായിൽ ലബ്ബ അന്തരിച്ചു
അറബി ഭാഷാപണ്ഡിതനും കാലിക്കറ്റ് സർവകലാശാല അറബി വിഭാഗം പ്രഫസറുമായിരുന്നു
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അറബി വിഭാഗം പ്രഫസറായിരുന്ന അഹമ്മദ് ഇസ്മായിൽ ലബ്ബ (88) അന്തരിച്ചു. പത്തനംതിട്ട സ്വദേശി പരേതനായ അഹമദ് ലബ്ബയുടെ പുത്രനായ അഹമ്മദ് ഇസ്മായിൽ ലബ്ബ ദ്വീർഘകാലം ഫാറൂഖ് കോളേജിലും ഫാറൂഖ് ഹൈസ്കൂളിലും അധ്യപകനായിരുന്നു.
ഇസ്‌ലാമിക്ചെയർ വിസിറ്റിംഗ് പ്രഫസറായിരുന്നു. അറബി ഭാഷാപണ്ഡിതനും വ്യാകരണ വിദഗ്ദനുമായിരുന്ന ഇസ്മയിൽ ലബ്ബ നാൽപ്പത് വർഷത്തിലധികം അധ്യാപന സേവനത്തിലുണ്ടായിരുന്നു. അറബി പഠനബോർഡുകളിലെയും പരീക്ഷ സമിതികളിലെയും അംഗമായിരുന്നു.അബൂസ്സബാഹ് മൗലവിയുടെ ആദ്യകാല ശിഷ്യനായിരുന്നു.
ഫാറൂഖ് കോളേജ് സ്വദേശി പരേതനായ ഇമ്പിച്ചിക്കോയയുടെ മകൾ സഫിയത്താണ് ഭാര്യ. മക്കൾ: ഡോ. അബദുൽ റഊഫ് (യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസ് ഒമാൻ), പ്രഫ. യഹ്‌യ (കെമിസ്ട്രി വിഭാഗം കാലിക്കറ്റ് യൂണിവേഴ്സിറ്റി), മുഖ്ത്താറുദ്ദീൻ അഹമ്മദ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി),ആശത്ത് (ഡാലസ് -യു.എസ്), റഹ്മത്തുല്ലാഹ് (ബിസിനസ്).
മരുമക്കൾ: റിയാസ് വി.പി (ഡാലസ്), സമ്രാൻ (ഒമാൻ), ഷഫീന (വി.പി കെ.എം.എച്ച് എസ്.എസ് പുത്തൂർ പള്ളിക്കൽ),സബീന (ഗവ. ഹൈസ്കൂൾ ചേളാരി), ഷാഹിദ. സഹോദരങ്ങൾ പ്രഫ. ഹമീദ് ലബ്ബ, ഫാത്തിമ്മ, പരേതരായ മീര സാഹിബ് ലബ്ബ , (ഡി.ഇ ഒ റിട്ടയേർഡ്), ആമിന.
മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 11 ന് ദേവതിയാൽ സുബ്ഹാൻ മസ്ജിദിൽ.