വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തൃശൂർ ക്രൈംബ്രാഞ്ച് സി.ഐക്കെതിരെ കേസ്

എം.സി പ്രമോദ് കുറ്റിപ്പുറം സിഐ ആയിരുന്ന കാലത്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി

Update: 2023-07-27 09:30 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ തൃശൂർ ക്രൈംബ്രാഞ്ച് സി.ഐ എം.സി പ്രമോദിനെതിരെ കേസ്. ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിലാണ് നടപടി.

വിവാഹ വാഗ്ദാനം നൽകി കുറ്റിപ്പുറത്തും കോഴിക്കോട്ടും വെച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രമോദ് കുറ്റിപ്പുറം സിഐ ആയിരുന്ന കാലത്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.   കേസിന്റെ അന്വേഷണ റിപ്പോർട്ട് നാളെ കൈമാറും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News